
Perinthalmanna Radio
Date: 09-06-2023
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീർഥാടനത്തിനു അവസരംലഭിച്ച വനിതകൾക്കു (മെഹ്‌റമില്ലാത്ത വനിതകളുടെ വിഭാഗം) മാത്രമായുള്ള ആദ്യവിമാനം കരിപ്പൂരിൽനിന്ന് പുറപ്പെട്ടു. വ്യാഴാഴ്‌ച വൈകീട്ട് 6.35-നാണ് 145 വനിതാതീർഥാടകരുമായി വിമാനം യാത്രയായത്. പൈലറ്റും വിമാനത്തിലെ മറ്റുജീവനക്കാരും വനിതകളായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ആദ്യ വനിതാവിമാനത്തിന്റെ പ്രതീകാത്മക ഫ്ളാഗ്ഓഫ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള നിർവഹിച്ചു. ആദ്യ വനിതാവിമാനത്തിലെ തീർഥാടകർക്കുള്ള ബോഡിങ് പാസ് വിതരണം സംഘത്തിലെ ഏറ്റവും പ്രായംകൂടിയ തീർഥാടക കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശി സുലൈഖയ്ക്ക് (76) നൽകി മന്ത്രി നിർവഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ടി.വി. ഇബ്രാഹിം എം.എൽ.എ., ഹജജ് കമ്മിറ്റി അധ്യക്ഷൻ സി. മുഹമ്മദ് ഫൈസി, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ. മുഹമ്മദ് യാക്കൂബ് ശേഖ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
