ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

Share to

Perinthalmanna Radio
Date: 01-03-2023

സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റൊറന്‍റ്, ബേക്കറി ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഒരു മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. കാർഡ് എടുക്കാൻ സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് വീണ്ടും നീട്ടി നൽകിയത്.

ഇത് മൂന്നാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഫെബ്രുവരി ഒന്നിന് മുമ്പ് ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആദ്യ നിർദേശം. പിന്നീട് ഫെബ്രുവരി 28വരെ നീട്ടി. ഹോട്ടൽ ആൻഡ് റെസ്റ്റൊറന്‍റ് അസോസിയേഷനിലെ നിരവധി ജീവനക്കാർ ഇനിയും കാർഡ് എടുക്കാൻ ഉണ്ടെന്നതിനാലാണ് ഇപ്പോൾ വീണ്ടും സമയപരിധി നീട്ടിയത്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വ്യാപകമാതോടെയാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടികളാണ് ഉണ്ടാകുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *