Wednesday, December 25

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ് 30 ശതമാനത്തിൽ താഴെ

Share to

Perinthalmanna Radio
Date: 26-01-2023

സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കേ, സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവ് 30 ശതമാനത്തിൽ താഴെ. ബുധനാഴ്ച വൈകീട്ടുവരെ 28.62 ശതമാനം നികുതിയാണ് പിരിച്ചെടുത്തത്.

മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലുമായി 2605.17 കോടി രൂപയാണ് കെട്ടിടനികുതിയായി പിരിച്ചെടുക്കേണ്ടത്. ഇതിൽ 745.56 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. നികുതി സമാഹരണത്തിൽ കോർപ്പറേഷനുകളാണ് ഏറ്റവും പിറകിൽ. 1121.46 കോടി രൂപയിൽ 179.05 കോടി രൂപയാണ് പിരിച്ചത്. മൊത്തം തുകയുടെ 16 ശതമാനം മാത്രമാണിത്.

നഗരസഭകൾ 830.98 കോടി രൂപയിൽ 191.33 കോടി രൂപ(23 ശതമാനം) യാണ് പിരിച്ചത്. ഗ്രാമപ്പഞ്ചായത്തുകൾ 652.73 കോടിയിൽ 375.18 കോടി (57.48 ശതമാനം) പിരിച്ചു. സാമ്പത്തികവർഷത്തിൽ 90 ശതമാനത്തിനു മുകളിൽ കെട്ടിട നികുതി പിരിച്ചെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ മാസങ്ങൾക്കു മുൻപേ നിർദേശം നൽകിയിരുന്നു. 90 ശതമാനത്തിൽ കുറവ് നികുതിവരുമാനമുള്ളവരുടെ വാർഷിക പദ്ധതി തുകയിൽ കുറവുവരുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പുകൾ നടത്തിയും ജീവനക്കാർക്ക് ചുമതല നൽകിയും നികുതിപിരിവ് കാര്യക്ഷമമാക്കാനുള്ള നടപടികൾ മിക്ക തദ്ദേശസ്ഥാപനങ്ങളിലും പുരോഗമിക്കുകയാണ്. വീടുകളിൽനിന്നുള്ള കെട്ടിട നികുതി ആളുകൾ അടയ്ക്കുന്നുണ്ട്.

എന്നാൽ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും ഫ്ലാറ്റുകളുമെല്ലാം നികുതി അടയ്ക്കാറുള്ളത്‌ സാമ്പത്തികവർഷത്തിന്റെ അവസാനത്തിലാണ്. ഇതിൽ കുടിശ്ശിക വരുത്തുന്നവരും ഏറെയാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 1396 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നു. ഇതിൽ 166.63 കോടി രൂപ മാത്രമാണ് ഈ വർഷം ഇതുവരെ പിരിച്ചെടുക്കാനായത്.

കെട്ടിട നികുതി ഓൺലൈനായി അടയ്ക്കുന്നതിന് സംവിധാനമുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വേണ്ടത്ര പ്രചാരണം നൽകാത്തതാണ് പ്രധാന കാരണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *