Perinthalmanna Radio
Date: 11-12-2022
കണക്കുകള്‍ എണ്ണിയെണ്ണി വീട്ടുമ്പോള്‍ ഒരുപാട് കണ്ണീര് കുടിപ്പിച്ചവരെ എങ്ങനെ മറക്കും… സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബംഗളൂരു എഫ്സിയെ തകര്‍ത്തുവിട്ട് ഐഎസ്എല്ലില്‍ മിന്നും വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിന്നുന്ന വിജയമാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കളം നിറഞ്ഞ് കളിച്ച മഞ്ഞപ്പടയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നു ബംഗളൂരു. മഞ്ഞപ്പടയ്ക്കായി ലെസ്കോവിക്, ദിമിത്രിയോസ്, ജിയാനു എന്നിവരാണ് ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്‍റെ ഗോളുകള്‍ സുനില്‍ ഛേത്രിയും ഹാവി ഹെര്‍ണാണ്ടസും പേരില്‍ കുറിച്ചു. ഐഎസ്എലില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയെടുത്തത്.