റേഷൻ വാങ്ങാൻ ഫോണിൽ ഒടിപി കാത്തിരുന്നത് എട്ടര ലക്ഷം പേർ

Share to

Perinthalmanna Radio
Date: 02-01-2023

ഡിസംബറിൽ റേഷൻ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ എട്ടര ലക്ഷത്തിലേറെ (8,54,561) കാർഡ് ഉടമകൾ മൊബൈൽ ഫോണിൽ ഒറ്റത്തവണ പാസ്‌വേഡിനായി (ഒടിപി) കാത്തുനിന്നു. റേഷൻ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) നെറ്റ്‌വർക്കിൽ തുടർച്ചയായി ഉണ്ടായ തകരാറിനെ തുടർന്നാണ് ഇവർക്ക് ഒടിപിക്കായി കാത്തുനിൽക്കേണ്ടി വന്നത്. ഒടിപി വഴി റേഷൻ വിതരണം നടത്തിയ ഇടപാടുകളിൽ ഏറെയും അവസാനത്തെ രണ്ടാഴ്ചകളിലാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇ പോസ് നെറ്റ്‌വർക്കിന്റെ ഭാഗമായി റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളിൽ വിരൽ അമർത്തുമ്പോൾ ബയോമെട്രിക് വിവരശേഖരണം നടത്തി കാർഡ് ഉടമയെ തിരിച്ചറിഞ്ഞാൽ മാത്രമേ റേഷൻ സാധനങ്ങൾ നൽകാനാകൂ. ആധാർ അധിഷ്ഠിതമായ ബയോ മെട്രിക് വെരിഫിക്കേഷൻ സംവിധാനം തുടക്കത്തിലേ പിഴച്ചതിനാൽ റേഷൻ കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിക്കുന്ന നാലക്ക നമ്പറായ ഒടിപി ഉപയോഗിച്ചാണ് പല ജില്ലകളിലും വിതരണം നടന്നത്.

പലരുടെയും കയ്യിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോൺ ഇല്ലാതിരുന്നതിനാലും റേഷൻ വിതരണം സുഗമമായി നടന്നില്ല. ഇതേ തുടർന്നാണു ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ തുടരാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. റേഷൻ കടകളുടെ പ്രവർത്തന സമയം ജില്ലാ അടിസ്ഥാനത്തിൽ രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിട്ടും ഇ പോസ് പ്രശ്നങ്ങൾ തുടരുന്നതിനാൽ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *