
Perinthalmanna Radio
Date: 01-02-2023
സംസ്ഥാനത്തു റേഷൻ കടകൾ ജില്ലാ അടിസ്ഥാനത്തിൽ രാവിലെയോ വൈകിട്ടോ ആയി പ്രവർത്തിക്കുന്നതിനു കഴിഞ്ഞ നവംബർ 24ന് ഏർപ്പെടുത്തിയ ക്രമീകരണം തുടർച്ചയായി മൂന്നാം മാസത്തിലേക്കു നീളുന്നു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ ക്രമീകരണം ഈ മാസം 28 വരെ നീട്ടാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു.
_കടകളുടെ ഈ മാസത്തെ സമയക്രമം ഇങ്ങനെ:_
*മലപ്പുറം,* കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ കടകൾ 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. ഈ ജില്ലകളിലെ കടകൾ ഇന്നു മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും ഉച്ച തിരിഞ്ഞ് 2 മണി മുതൽ വൈകിട്ട് 7 മണി വരെ.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ കടകൾ ഇന്നു (ഫെബ്രുവരി 1) മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. ഇതേ ജില്ലകളിലെ കടകൾ 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്കു ശേഷം 2 മണി മുതൽ വൈകിട്ട് 7 മണി വരെ.
ഫെബ്രുവരി മാസം വെള്ള കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം അരി റേഷൻ വിഹിതമായി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപയാണു നിരക്ക്. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് സാധാരണ റേഷൻ വിഹിതം സൗജന്യമാണ്. ആട്ടയ്ക്കും പഞ്ചസാരയ്ക്കും നിശ്ചിത തുക നൽകണം. ആകെ 93.22 ലക്ഷം കാർഡ് ഉടമകളിൽ 71.20 ലക്ഷം പേർ ജനുവരിയിൽ റേഷൻ വാങ്ങി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
