Perinthalmanna Radio
Date: 06-04-2023
സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡ് ഉടമകളായ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്നു മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തു നൽകും.
നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശം നൽകി. പൊതുവിതരണ സംവിധാനം വഴി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലീറ്ററിൽ (38.88 ലക്ഷം ലീറ്റർ) നിന്ന് 1944 കിലോ ലീറ്ററായി (19.44 ലക്ഷം ലീറ്റർ) കുറച്ച സാഹചര്യത്തിലാണു നീല, വെള്ള കാർഡ് ഉടമകൾ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്. ഇതോടെ ഇത്തരം കാർഡ് ഉടമകൾ റേഷൻ കടകളിൽ എത്തുന്ന സാഹചര്യം കുറയും. മണ്ണെണ്ണയ്ക്ക് ലീറ്ററിന് 3.50 രൂപയാണ് വ്യാപാരികളുടെ കമ്മിഷൻ. ദൂരെയുള്ള മൊത്ത വിതരണ കേന്ദ്രങ്ങളിൽ നിന്നു മണ്ണെണ്ണ എത്തിക്കാനുള്ള ചെലവ് കൂടുതലായതിനാലും അളവ് കുറയുന്നതിനാലും മണ്ണെണ്ണ വിതരണം നഷ്ടക്കച്ചവടമാണെന്നാണ് വ്യാപാരികളുടെ നിലപാട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ