
Perinthalmanna Radio
Date: 26-04-2023
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വ്യാഴം വെളളി ദിവസങ്ങള്‍ കൂടി അടച്ചിടും. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ അടച്ചിടുന്നത്. ഏപ്രില്‍ 29 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
സെര്‍വര്‍ തകരാറ് പരിഹരിക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് എന്‍ഐസി അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് റേഷന്‍ കടകള്‍ അടച്ചിടുന്നത്. അതേസമയം ഇ പോസ് സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിനുളള ശാശ്വത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏപ്രില്‍ മാസത്തെ റേഷന്‍ മെയ് അഞ്ച് വരെ നീട്ടിയിട്ടുണ്ട്. തുടര്‍ന്ന് മെയ് ആറാം തീയതി മുതലായിരിക്കും മെയ് മാസത്തെ റേഷന്‍ നല്കി തുടങ്ങുന്നത്. മലപ്പുറം ജില്ലയിൽ ഏപ്രിൽ 29, മെയ് 2, 3 തീയതികളിൽ റേഷൻ കടകൾ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
