
Perinthalmanna Radio
Date: 18-08-2023
മലപ്പുറം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന് ചിലവായ തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടുത്തമാസം 11 ന് റേഷൻ കടകൾ അടച്ചിടും.
കോവിഡ് കാലത്ത് സർക്കാർ സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു. റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി റേഷൻ വ്യാപാരികൾക്ക് പണം ചിലവായിട്ടുണ്ട്. 14232 റേഷൻ വ്യാപാരികൾക്കായി ഈ ഇനത്തിൽ 55 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഓണത്തിന് മുമ്പായി ഈ പണം നൽകണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. പണം ലഭിച്ചില്ലെങ്കിൽ കടകൾ അടച്ച് സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ വാർക്കിംങ് പ്രസിഡന്റ് കാടാമ്പുഴ മൂസ അറിയിച്ചു.
സെപ്റ്റംബർ മൂന്നിന് കോട്ടയത്ത് റേഷൻ വ്യാപാരികളുടെ കൺവെൻഷൻവിളിച്ച് ചേർത്ത് ഭാവി സമര പരിപാടികൾ ആസൂത്രണം ചെയ്യും. ഉത്സവ ബത്ത ഉയർത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപെട്ടു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
