സ്കൂളുകൾ ജൂൺ ഒന്നിന്‌ തുറക്കും ; അറ്റകുറ്റപ്പണി ഇരുപത്തേഴിനകം പൂർത്തിയാക്കണം

Share to

Perinthalmanna Radio
Date: 16-05-2023

സംസ്ഥാനത്ത്‌ സ്കൂളുകൾ ജൂൺ ഒന്നിന്‌ തുറക്കുമെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം മലയിൻകീഴ് ഗവ. ബോയ്‌സ് എൽപിഎസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. കൈറ്റ് വിക്‌ടേഴ്‌സ് ചാനൽവഴി എല്ലാസ്‌കൂളിലും ഉദ്ഘാടനച്ചടങ്ങ് തത്സമയം പ്രദർശിപ്പിക്കും. സ്‌കൂളുകളിൽ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ  പരിപാടികൾ നടക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

47 ലക്ഷം കുട്ടികളാണ്‌ ഈ വർഷം പൊതുവിദ്യാലയങ്ങളിലെത്തുന്നത്‌. അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടായി. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ ഇരുപത്തേഴിനകം പൂർത്തിയാക്കണം. ഉദ്യോഗസ്ഥ തലത്തിൽ യോഗംചേർന്ന്‌ പ്രവർത്തനപദ്ധതി രൂപീകരിക്കണം. ജില്ലാടീം ഓരോ സ്കൂളിലെയും പ്രവർത്തനങ്ങളിൽ ഇടപെടണം. തയ്യാറെടുപ്പുകൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 22ന്‌ മന്ത്രിതല യോഗം ചേരും.

സ്കൂളുകളിൽ സമ്പൂർണ ശുചീകരണ പദ്ധതിയായ ‘ഗ്രീൻ ക്യാമ്പസ്, ക്ലീൻ ക്യാമ്പസി’ന്റെ സംസ്ഥാന ഉദ്‌ഘാടനം 21ന്‌ കരമന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. അടഞ്ഞുകിടന്ന സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിട്ടില്ലെന്ന്‌ ഉറപ്പാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ തുറക്കരുത്‌. കുട്ടികൾക്കിടയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *