Wednesday, December 25

വാടകയ്ക്കെടുത്ത ട്രെയിനിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്

Share to

Perinthalmanna Radio
Date: 09-03-2023

ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ്  ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്.   സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുകയാണ് മുസ്‌ലിം ലീഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്.

17 സ്ലീപ്പർ കോച്ച്, മൂന്ന് എ.സി. കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്‍ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്‌ ഈ ചാര്‍ട്ടേഡ് ട്രെയിൻ പുറപ്പെടും.  കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ ട്രെയിനില്‍ കയറും. 1416 പ്രവർത്തകർക്ക് ഈ ട്രെയിനില്‍ യാത്രചെയ്യാം.  ട്രെയിൻ വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോറിലെത്തും. അവിടെനിന്ന് തമിഴ്‌നാട് സർക്കാർ ബസിൽ പ്രവർത്തകരെ സമ്മേളനനഗരിയായ രാജാജിഹാളിൽ എത്തിക്കും.  75 വർഷം മുൻപ്‌ ഖ്വായിദ്-ഇ-മില്ലത്ത് പാർട്ടിക്ക് രൂപം നൽകിയത് ഇവിടെയായിരുന്നു.  തമിഴ്‌നാട് സർക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്‍തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാര്‍ട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *