
Perinthalmanna Radio
Date: 23-09-2023
കോഴിക്കോട്ടെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ഓൺലൈൻ വഴിയായിരുന്നു അധ്യയനം. കോഴിക്കോട് നിപ വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞിട്ടുണ്ട്. സ്കൂളുകളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി. അതേസമയം, കണ്ടയ്ന്റ്മെന്റ് സോണുകളിൽ അധ്യയനം ഓൺലൈൻ വഴി തുടരും.
തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ സ്കൂളുകളിൽ പതിവു പോലെ എത്തിച്ചേരണം. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ്മുറികളിലും സാനിറ്റൈസർ വെക്കണം. എല്ലാവരും ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കണം. കണ്ടയ്ന്റ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കുന്നത്‍ വരെ അധ്യയനം ഓൺലൈനായി തുടരും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണ റേഡിയോ ഇപ്പോൾ വാട്‌സാപ്പ് ചാനലിലും ലഭ്യമാണ്
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്കും ചാനലുകൾ ഫോളോ ചെയ്യാം
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
