Perinthalmanna Radio
Date: 20-07-2023
പെരിന്തൽമണ്ണ: വികസന കാര്യത്തിൽ പെരിന്തൽമണ്ണയെയും ചേർത്തു നിർത്തിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. വികസന കുതിപ്പിന് വഴിതുറന്ന ഒട്ടേറെ പദ്ധതികൾ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തി ലുള്ള യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടപ്പാക്കി. ഗതാഗത കുരുക്കിൽ വഴി മുട്ടിയിരുന്ന അങ്ങാടിപ്പുറത്ത് മേൽപ്പാലം നിർമിച്ചത് ഉമ്മൻചാണ്ടിയുടെ കാലത്താണ്.
പെരിന്തൽമണ്ണ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് 2014 ഫെബ്രുവരി 15-ന് വള്ളുവനാട് വി കസന അതോറിറ്റി രൂപവത്കരിച്ചതും ഉമ്മൻചാണ്ടി സർക്കാരാണ്. നിയമ പ്രശ്നങ്ങളാൽ അതോറിറ്റി പിന്നീട് റദ്ദാക്കി. അതോറിറ്റിയുടെ കുറഞ്ഞ കാലത്തെ പ്രവർത്തനത്തിൽ പ്രധാനപ്പെട്ട മാനത്തു മംഗലം -പൊന്ന്യാകുർശി ബൈപ്പാസ് സൗന്ദര്യ വത്കരണ പദ്ധതി മരംനട്ട് ഉദ്ഘാടനം ചെയ്തതും ഉമ്മൻ ചാണ്ടിയായിരുന്നു.
പാതയുടെ ഇരുവശവും മരങ്ങൾ വെച്ചു പിടിപ്പിച്ച് ആളുകൾക്ക് വ്യായാമത്തിനായി നടപ്പാതയും നിർമിക്കുന്ന പദ്ധതിക്ക് ‘നാലുമണിക്കാറ്റ്’ എന്നു പേരിട്ടത് ഉമ്മൻ ചാണ്ടിയാണ്. അതോറിറ്റി പ്രവർത്തനം നിർത്തിയതോടെ ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതി പിന്നീട് നഗരസഭ യാഥാർഥ്യമാക്കി. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് റോഡിനപ്പുറം പ്രത്യേകമായി മാതൃ- ശിശു ബ്ലോക്ക് അനുവദിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്തതും ഉമ്മൻചാണ്ടിയാണ്.
നാലകത്ത് സൂപ്പിക്ക് ശേഷം പെരിന്തൽമണ്ണയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചതും ഉമ്മൻചാണ്ടി മന്ത്രി സഭയിലാണ്. ന്യൂനപക്ഷ നഗരവികസന മന്ത്രിയായത് പെരിന്തൽമണ്ണയിലെ എം.എൽ.എ. മഞ്ഞളാംകുഴി അലിയായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ