രാജ്യത്ത് പാസ്‌പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മലപ്പുറം മൂന്നാമത്

Share to

Perinthalmanna Radio
Date: 08-01-2023

ഇന്ത്യയിൽ പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം മലപ്പുറം ജില്ലയ്ക്ക്. 19,32,622 പാസ്പോർട്ടുകളാണ് ജില്ലയിലുള്ളത്. മുംബൈ (35,56,067) യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ബെംഗളൂരു (34,63,405)വിനാണ്.

ഇന്ത്യയിലെ കണക്കെടുത്താൽ കേരളമാണ് പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുൻപിൽ. 1.13 കോടി മലയാളികൾക്ക് പാസ്‌പോർട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും മുന്നിൽ കേരളമാണ്. 31.6 ശതമാനംപേർക്ക് പാസ്പോർട്ടുണ്ട്.

മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്. എന്നാൽ, ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ തമിഴ്‌നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാൾ (8.4ശതമാനം) മുന്നിൽ. 2022 ഡിസംബർ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 9.58 കോടി പാസ്‌പോർട്ട് ഉടമകളാണുള്ളത്. അടുത്തിടെ ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആകെയുള്ള പാസ്പോർട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.

കേരളത്തിലെ രണ്ടുവർഷത്തെ കണക്ക് ഇങ്ങനെ

കോവിഡ് പ്രതിസന്ധി പാസ്പോർട്ട് അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറച്ചെങ്കിലും നിയന്ത്രണങ്ങൾ നീങ്ങിത്തുടങ്ങുകയും വിമാനസർവീസുകളുൾപ്പെടെ പഴയപടിയാകുകയും ചെയ്തതോടെ അപേക്ഷകരുടെ എണ്ണംവർധിച്ചു. 2021-ൽനിന്ന് 2022-ലേക്കെത്തുമ്പോൾ പാസ്‌പോർട്ട് ലഭിച്ചവർ ഇരട്ടിയിലധികംകൂടി. റീജണൽ പാസ്‌പോർട്ട് ഓഫീസുകളിൽ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയിൽ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വർധനയുണ്ടായി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *