Perinthalmanna Radio
Date: 24-04-2023
മഞ്ചേരി: 20 ദിവസം നീണ്ടു നിന്ന പയ്യനാട് സ്റ്റേഡിയത്തിലെ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് പരിസമാപ്തി. പെരുന്നാൾ ദിനത്തിൽ നടന്ന രണ്ടാം സെമി ഫൈനലോടെയാണ് ജില്ല സ്പോർട്സ് കോപ്ലക്സ് സ്റ്റേഡിയത്തിലെ മത്സരങ്ങൾ അവസാനിച്ചത്. ഫൈനൽ മത്സരം ചൊവ്വാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക. ജില്ലയിലേക്ക് ആദ്യമായി വിരുന്ന് എത്തിയ സന്തോഷ് ട്രോഫി സൂപ്പർ ഹിറ്റായതോടെയാണ് ഒരു വർഷത്തിന് ശേഷം മറ്റൊരു സൂപ്പർ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത്. ഇതിനിടെ ഐ ലീഗ് മത്സരങ്ങൾക്കും പയ്യനാട് പന്തുരുണ്ടു. ഗോകുലം കേരള എഫ്.സി ഹോം ഗ്രൗണ്ടായി സ്റ്റേഡിയത്തെ തെരഞ്ഞെടുത്തതോടെയാണിത്.
സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് നിറഞ്ഞ ഗ്യാലറി ആയിരുന്നെങ്കിൽ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് വേണ്ടത്ര ആരാധക പിന്തുണ കിട്ടിയില്ല. റമദാൻ നാളിലെ മത്സരങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ മത്സരങ്ങൾക്ക് കാൽ ലക്ഷത്തോളം പേരാണ് എത്തിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കോഴിക്കോട് നടത്തിയതും ഫുട്ബോളിൻ്റെ മക്കയിൽ ആളുകൾ കുറയാൻ കാരണമായി. ഏപ്രിൽ മൂന്നിനാണ് പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യ യോഗ്യത മത്സരം നടന്നത്. സൂപ്പർ കപ്പ് മത്സരങ്ങൾക്കിടയിൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത മത്സരത്തിൽ മുംബൈ സിറ്റിയും ജംഷഡ്പൂർ എഫ്സിയും തമ്മിലുള്ള മത്സരവും ഇവിടെ നടന്നു. 4,423 പേരാണ് ഈ മത്സരം വീക്ഷിക്കാൻ എത്തിയത്, പെരുന്നാൾ ദിനത്തിൽ നടന്ന രണ്ടാം സെമിയിൽ 6,234 എത്തി ഈ റെക്കോർഡ് തിരുത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ