പയ്യനാട് സ്റ്റേഡിയത്തിൽ ഇനി ഐ ലീഗ് ആവേശം

Share to

Perinthalmanna Radio
Date: 11-11-2022

മഞ്ചേരി: ഐ ലീഗിന് നാളെ തുടക്കം,കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി മുഹമ്മദൻ സ്പോർട്ടിങ്ങിനെ ഉദ്ഘാടന മത്സരത്തിൽ നാളെ വൈകുന്നേരം 4:30ന് പയ്യനാട് സ്റ്റേഡിയത്തിൽ നേരിടും. രണ്ടു വർഷം കൊവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരങ്ങൾ ഇപ്രാവശ്യം ഹോം ആൻഡ് എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. പതിനൊന്നു ഹോം മത്സരങ്ങളിൽ ഗോകുലത്തിന്റെ ആറു മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

കാമറൂൺ കോച്ച് റിച്ചാർഡ് കോവയുടെ നേതൃത്വത്തിൽ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ കഴിഞ്ഞ വർഷത്തെ പോലെ മലയാളി
താരങ്ങൾക്കാണ് പ്രാമുഖ്യം.ഐ ലീഗിനായി രജിസ്റ്റർ ചെയ്ത 24 അംഗ സ്ക്വാഡിൽ 12 മലയാളികൾ ഉണ്ട്.

ഈ പ്രാവശ്യം കിരീടം നിലനിർത്തി ഹാട്രിക്ക് നേടുകയും ഐഎസ്എലിലേക്കു പ്രവേശനം നേടുകയുമാണ് കബ്ബിന്റെ ലക്ഷ്യം. ആദ്യ മത്സരം വൈകുനേരം 4.30 ന് തുടങ്ങും. കളി യൂറോ സ്പോർട്സിലും ഡിഡി സ്പോർട്സിലും ചാനലിൽ തത്സമയം ഉണ്ടായിരിക്കും.

ഐഡി കാർഡ് കൊണ്ടു വരുന്ന വിദ്യാർത്ഥികൾക്ക് ഇളവോടെ ഗാലറി ടിക്കറ്റ് 50 രൂപക്ക് ലഭിക്കും. ഗാലറി ടിക്കറ്റുകൾക്ക് 100രൂപയും വി ഐ പി ടിക്കറ്റുകൾക്ക് 150 രൂപയും വി വി ഐ പി ടിക്കറ്റുകൾക് 200 രൂപയുമാണ് നിരക്ക്. ഗാലറി സീസൺ ടിക്കറ്റിനു 550 രൂപയും, വി വി ഐ പി ടിക്കറ്റുകൾക്ക് 1100 രൂപയുമാണ് നിരക്ക്‌.

Share to

Leave a Reply

Your email address will not be published. Required fields are marked *