
Perinthalmanna Radio
Date: 22-02-2023
പെരിന്തൽമണ്ണ: ചിട്ടി നടത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ധനകോടി ചിറ്റ്സ് എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ പുലാമന്തോൾ ടി.എൻപുരം ജാൻലൂർ വീട്ടിൽ വിശ്വദാസൻ (64), ജീവനക്കാരൻ തിരൂർക്കാട് നന്നമ്പ്ര വീട്ടിൽ മുരളി (52) എന്നിവരെയാണ് എസ്.ഐ എ.എം. യാസിറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. രണ്ടു ലക്ഷം രൂപയുടെ ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയില്ലെന്ന് പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. കൂടുതൽ പേർക്ക് പണം ലഭിക്കാനുണ്ടോ എന്നത് അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുകയാണ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതേ സ്ഥാപനത്തിന്റെ മഞ്ചേരി ബ്രാഞ്ച് മാനേജറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
