മലപ്പുറത്ത് പ്ലസ് വണ്ണിന് 65,906 സീറ്റ്; ഇത്തവണയും മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സൗകര്യമുണ്ടാകില്ല

Share to

Perinthalmanna Radio
Date: 02-06-2023

മലപ്പുറം: 2023 -24 വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് ആകെയുള്ളത് 65,906 സിറ്റുകൾ. ഹയർ സെക്കൻഡറി വകുപ്പിന്റെ പുതിയ കണക്ക് പ്രകാരമാണിത്. വിദ്യാഭ്യാസ വകുപ്പിന്റെ മാർജിനൽ സീറ്റ് വർധനവ് കൂടി വന്ന ശേഷമുള്ള കണക്കാണിത്. സർക്കാർ തലത്തിൽ 31,395ഉം എയ്ഡഡിൽ 23,220ഉം അൺ എയ്ഡഡ് തലത്തിൽ 11,291ഉം സീറ്റുകളിലേക്കാണ് പ്രവേശ നടപടി നടക്കുക. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾക്ക് പണം നൽകണം.

സർക്കാർ തലത്തിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്കുക ആണെങ്കിൽ ജില്ലയിൽ 22,600 സീറ്റാണുള്ളത്. ഇതിലേക്ക് മാർജിനൽ സീറ്റ് വർധനവ് പരിഗണിക്കുമ്പോൾ 29,380 സീറ്റാകും, മാർജിനൽ വർധനയിലുടെ 6780 സീറ്റുകളാണ് ലഭിക്കുക. അഡീഷനൽ ബാച്ചിലൂടെ 2015 സീറ്റുകളും ലഭിക്കും. ഇതോടെ സർക്കാർ തലത്തിൽ 31,395 സീറ്റായി. എയ്ഡഡ് മേഖലയിൽ ഒരു ബാച്ചിൽ 50 സീറ്റ് എന്ന് പരിഗണിക്കുക ആണെങ്കിൽ 19,350 സീറ്റുകളാണുള്ളത്. ഇതിലേക്ക് മാർജിനൽ സീറ്റ് വർധന പരിഗണിക്കുമ്പോൾ 23,220 സീറ്റായി ഉയരും. 3870 സീറ്റാണ് കൂടുതൽ ലഭിക്കുക.

2022 -23ൽ 20 ശതമാനം മാർജിനൽ വർധനക്ക് ശേഷം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിൽ 61,666 സീറ്റുകളാണ് ആകെ കിട്ടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 4240 സീറ്റുകളുടെ വർധനയുണ്ട്. വി.എച്ച്.എസ്.ഇ – 2,790, ഐ.ടി. ഐ – 1124, പോളിടെക്നിക് – 1,360 എന്നിങ്ങനെ ഉൾപ്പെടെ 5274 സീറ്റുകളാണ് ഉള്ളത്. ഇതുകൂടി പരിഗണിക്കുന്നതോടെ ആകെ 71,180 സീറ്റുകളുണ്ടാകും. അൺ എയ്ഡഡ് മേഖല മാറ്റി നിർത്തിയാൽ 59,889 സീറ്റുകളിലേക്കാണ് ഹയർ സെക്കൻഡറി, വി.എച്ച്.എ സ്.ഇ, ഐ.ടി.ഐ, പോളി ടെക്നിക് ഉൾപ്പെടെ പ്രവേശനം നടക്കുക.

ഇത്തവണ പത്താം തരത്തിൽ 77,967 കുട്ടികൾ പരീക്ഷ എഴുതിയതിൽ 77,827 പേരാണ് ഉപരി പഠനത്തിന് അർഹത നേടിയത്. സി.ബി.എസ്.ഇയിൽ 3389ഉം ഐ.സി.എ സ്.ഇയിൽ 36ഉം കുട്ടികൾ ഉപരി പഠനത്തിന് അർഹരായിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. ഈ കണക്ക് പരിശോധിക്കുമ്പോൾ 21,363 കുട്ടികൾ ഇത്തവണയും സീറ്റില്ലാതെ ജില്ലയിൽ പണം മുടക്കി പഠിക്കേണ്ടി വരും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *