
Perinthalmanna Radio
Date: 19-06-2023
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച രാവിലെ 11 മുതല്‍ ബുധനാഴ്ച വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.
അലോട്ട്മെൻറ് വിവരങ്ങള്‍ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ് സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെൻറ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റര്‍ അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍ നിന്ന് പ്രവേശനസമയത്ത് പ്രിൻറ് എടുത്ത് നല്‍കും.
ആദ്യ അലോട്ട്മെൻറില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് അടക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്കൂളില്‍ അടക്കാം.
മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കുകയും ചെയ്യാം.
ഇതിനായി പ്രവേശനം നേടുന്ന സ്കൂളില്‍ അപേക്ഷ നല്‍കണം. അലോട്ട്മെൻറ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ