
Perinthalmanna Radio
Date: 26-06-2023
മലപ്പുറം: പ്ലസ് വൺ രണ്ടാം അലോട്മെന്റ് വിവരങ്ങൾ പുറത്തു വന്നപ്പോഴും ജില്ലയിൽ 46,839 പേർ പുറത്ത്. രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് നൽകിയതു 2,302 പേർക്ക്. 81,022 പേരാണ് ആകെ അപേക്ഷ നൽകിയത്. ആകെയുള്ള 47,621 സീറ്റുകളിൽ ഇതുവരെ 34,183 പേർക്കാണു അലോട്മെന്റ് നൽകിയത്. ആദ്യ അലോട്മെന്റിൽ ജില്ലയിൽ 17,295 പേർ ജില്ലയിൽ ഫീസ് സ്ഥിര പ്രവേശനം നേടി. 14,586 പേർ താൽക്കാലിക പ്രവേശനം നേടി. താൽക്കാലിക പ്രവേശനം നേടിയവരിൽ 2,219 പേർക്ക് ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്മെന്റിൽ നേടാനായി. ഇനിയും സംവരണ വിഭാഗത്തിലെ 13,438 ഒഴിവുകളാണു ജില്ലയിലുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
