Perinthalmanna Radio
Date: 13-07-2023
മലപ്പുറം : പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 19710 അപേക്ഷകരാണുള്ളത്. അതേസമയം ഒഴിവുള്ള സീറ്റുകൾ 8859 മാത്രം. 18800-ഓളം അപേക്ഷകർക്ക് ആദ്യ അലോട്മെന്റുകളിൽ സീറ്റുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവരും പുതിയ അപേക്ഷകരും ചേർന്നാണ് സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കുക. സ്കൂൾ ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാവും.
നിലവിൽ അലോട്മെന്റ് ലഭിച്ചവരിൽ ചിലർ മാനേജ്മെന്റ് ക്വാട്ടയിലേക്ക് പോയിട്ടുണ്ട്. എൻട്രൻസ് കോച്ചിങ് സെന്ററുകളിലേക്ക് പോയവരും ധാരാളമുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം സപ്ലിമെന്ററി അലോട്മെന്റ് വഴി പ്രവേശനം നൽകും. ചില സംവരണ വിഭാഗത്തിലും വേണ്ടത്ര കുട്ടികളില്ലാതെയുണ്ട്. ആ സീറ്റുകളും മറ്റുള്ളവർക്കായി നൽകും. ഇതെല്ലാം കഴിഞ്ഞാലും പതിനായിരത്തിലേറേ പേർ സ്കൂളിന് പുറത്താകുമെന്നാണ് കണക്ക്. സീറ്റുകിട്ടാത്തവരുടെ കൃത്യമായ എണ്ണം വെള്ളിയാഴ്ച വൈകീട്ടോടെ അറിയാം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ