Perinthalmanna Radio
Date: 30-05-2023
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ ഒമ്പതു വരെ. രണ്ടിനാണ് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങുക. 13-ന് ട്രയൽ അലോട്മെന്റും 19-ന് ആദ്യ അലോട്മെന്റും നടക്കും. മുഖ്യ അലോട്മെന്റ് ജൂലായ് ഒന്നിന് അവസാനിപ്പിച്ച് ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങും. പ്രവേശന നടപടികൾ സംബന്ധിച്ച പ്രോസ്പെക്ടസ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതും. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ വഴി വിദ്യാർഥികൾക്ക് സ്വന്തമായും അപേക്ഷ സമർപ്പിക്കാം.
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. 20 ശതമാനം സീറ്റുകളാണ് മാനേജ്മെന്റ് ക്വാട്ടയിലുള്ളത്. മാനേജ്മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽനിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.
മറ്റ് ബോർഡുകളിൽ നിന്ന് യോഗ്യത നേടിയിട്ടുള്ളവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സി.ബി.എസ്.ഇ.യുടെ സ്കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെ മുഖ്യ അലോട്മെന്റിനുശേഷമുള്ള ഒഴിവുകളിലാണ് പരിഗണിക്കുക. സി.ബി.എസ്.ഇ. മാത്തമാറ്റിക്സ്-സ്റ്റാൻഡേഡ് വിജയിച്ചിട്ടുള്ളവർക്കു മാത്രമേ ഹയർ സെക്കൻഡറി മാത്തമാറ്റിക്സ് കോമ്പിനേഷൻ ഓപ്ഷനായി തിരഞ്ഞെടുക്കാനാവൂ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ