
Perinthalmanna Radio
Date: 25-05-2023
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
http://www.keralaresults.nic.in
http://www.prd.kerala.gov.in
http://www.result.kerala.gov.in
http://www.examresults.kerala.gov.in
http://www.results.kite.kerala.gov.in
മൊബൈൽ ആപ്ലിക്കേഷനുകൾ
SAPHALAM 2023, iExaMS – Kerala,
PRD Live
ഈ വർഷം മാർച്ച് 10 മുതൽ 30 വരെയായിരുന്നു പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്ക്ക് 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. 60,000 വിഎച്ച്എസ്ഇ വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
