Perinthalmanna Radio
Date: 08-04-2023
ഇന്ന് റംസാൻ 17, ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബദർ ദിനം ആചരിക്കും. തിന്മക്കു മേൽ നന്മയും വിശ്വാസവും വിജയം നേടിയ ദിനമായാണ് ബദർ ദിനത്തെ കരുതി പോന്നത്. ഹിജ്റ രണ്ടാം വർഷം റംസാൻ 17നാണ് ബദർ യുദ്ധം നടന്നത്. മദീനയ്ക്കു സമീപത്തെ മല പ്രദേശമായ ബദറിൽ നടന്ന യുദ്ധത്തിൽ 14 പേർ ശുഹദാക്കളായി (രക്തസാക്ഷികൾ). ബദറിൽ പങ്കെടുത്തവരെ ഉന്നത പദവി നൽകി ആദരിച്ചിരുന്നു. സുന്നി വിശ്വാസികളുടെ പള്ളികൾ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണ പരിപാടികളും അന്നദാനവും നടക്കും. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ബദർ ദിനത്തോട് അനുബന്ധിച്ച് നാടെങ്ങും അനുസ്മരണ ചടങ്ങുകളും മജ്ലിസുന്നൂറും നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളും ബദർ ദിനത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ