
Perinthalmanna Radio
Date: 10-02-2023
76-ാമ ത് സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദിയിലെ റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. മാർച്ച് ഒന്ന് മുതൽ നാല് വരെയാണ് മത്സരങ്ങൾ നടക്കുക. സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.
ചരിത്രത്തിൽ ഇതാദ്യമായാണ് സന്തോഷ് ട്രോഫി ഫൈനൽ വിദേശ രാജ്യത്ത് നടക്കാൻ പോകുന്നത്. രണ്ട് സെമിഫൈനലും ഫൈനൽ മത്സരവും റിയാദിൽ നടക്കും. കേരളമാണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
