
Perinthalmanna Radio
Date: 25-12-2022
സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. വിദ്യാർഥികളുടെ പഠനഭാരവും മാനസിക സംഘർഷവും വർധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കൾ മുതൽ ശനി ആറ് ദിവസമാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം.
പൊതു വിദ്യാലയങ്ങളില്‍ ശനിയാഴ്ച പ്രവർത്തി ദിനമായി തുടരുന്ന ഏക വിഭാഗം വി.എച്ച്.എസ്.ഇയാണ്. മറ്റ് വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം കൂടി വി.എച്ച്.എസ്.ഇക്കാർക്ക് അധികമായി സ്‌കൂളില്‍ പോകേണ്ടി വരുന്നു. കലാകായിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സമയം കിട്ടുന്നില്ലെന്നും വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവർത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാക്കി കുറച്ചത്. ഇതോടെ 1120 മണിക്കൂര്‍ പ്രവർത്തി മണിക്കൂർ എന്നതിലും കുറവ് വരും.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
