നാളെ (ഒക്ടോബർ 29) ശനിയാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനമാണ്. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂളുകൾ പ്രവർത്തിക്കുക. ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒക്ടോബർ 2നും ഡിസംബർ മൂന്നിനും ശേഷം വരുന്ന മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്ചയിൽ സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.