എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

Share to

Perinthalmanna Radio
Date: 19-05-2023

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 % ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം. 68604 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. 99.26 ശതമാനം ആയിരുന്നു കഴിഞ്ഞ തവണ. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ്. കുറവ് വയനാട്ടിലാണ്. കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4856 വിദ്യാർത്ഥികൾ്ക്കാണ് മലപ്പുറം ജില്ലയില്‍ നിന്നും എ പ്ലസ് കരസ്ഥമാക്കിയത്.

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1170 സെന്‍ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്‍ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്‍ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്‍ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ 9 സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതി. മാർച്ച്‌ 9ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ മാർച്ച് 29നാണ് അവസാനിച്ചത്.

നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന എസ്.എസ്.എൽ.സി ഫലം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയായതോടെയാണ് ഒരു ദിവസം നേരത്തെ പുറത്തു വരുന്നത്.

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇന്നലെ പരീക്ഷ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയിരുന്നു. 419362 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 99.26 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഇത്തവണ അതിൽ വർധന ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് ഇല്ലാതെയായിരുന്നു ഫലപ്രഖ്യാപനം എങ്കിൽ ഇത്തവണ അത് പുനസ്ഥാപിച്ചിട്ടുണ്ട്. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്. എസ്.എല്‍.സി ഹിയറിങ് ഇംപേര്‍ഡ്, എസ്.എസ്.എൽ.സി ഹിയറിങ് ഇംപേര്‍ഡ്, എ.എച്ച്. എസ്.എല്‍.സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഫലം വൈകിട്ട് 4 മുതൽ പി.ആര്‍.ഡി ലൈവ് മൊബൈൽ ആപ്പിലും
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
സൈറ്റുകളിലും ലഭിക്കും.

…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *