Perinthalmanna Radio
Date: 18-02-2023
എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഡ്യൂട്ടിയുള്ള അധ്യാപകർക്ക് ഉച്ച വരെ മാത്രം ഡ്യൂട്ടി എന്ന ശൈലി മാറുന്നു. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകളിലെ പരീക്ഷയും അവർ നടത്തേണ്ടി വരും. എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ തന്നെ ഈ ക്ലാസുകളിലെ പരീക്ഷയും നടത്തുമെന്ന തീരുമാനമാണ് ഇത്തരമൊരു മാറ്റത്തിന് അടിസ്ഥാനം.
എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ മറ്റ് ക്ലാസുകളിലെ പരീക്ഷയ്ക്ക് അധ്യാപകരുടെ ലഭ്യത കുറവുണ്ടായാൽ എസ്.എസ്.എൽ.സി. ഡ്യൂട്ടി ചെയ്യുന്ന അധ്യാപകരെത്തന്നെ നിയോഗിക്കാനാണ് തീരുമാനം.
ആൾക്ഷാമം ഉണ്ടാകുമെന്ന കാര്യം ഉറപ്പായതിനാൽ പുറമേ നിന്ന് വരുന്ന എസ്.എസ്.എൽ.സി. ഡ്യൂട്ടിക്കാർ, ഉച്ചയ്ക്കു ശേഷവും തുടരേണ്ടി വരും. പുറമേ നിന്നുവരുന്നവർക്ക് എന്തെങ്കിലും അസൗകര്യം വന്നാൽ, ആ സ്കൂളിൽ നിന്ന് മറ്റിടങ്ങളിൽ ഡ്യൂട്ടിക്കു പോയവർ ഉച്ചയ്ക്കു ശേഷം സ്വന്തം കുട്ടികളുടെ പരീക്ഷ നടത്താൻ എത്തേണ്ടി വരുമെന്നാണ് സൂചന.
എൽ.പി., യു.പി.ക്ലാസുകൾ ഉൾപ്പെട്ട ഹൈസ്കൂളുകളിലാണ് ഈ ക്രമീകരണം നിർദേശിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി. പരീക്ഷ രാവിലെയും മറ്റു ക്ലാസുകളിലെ പരീക്ഷ ഉച്ചയ്ക്കു ശേഷവുമാണ് നടക്കുക. ഇക്കൊല്ലം മൂന്നുഘട്ടം ഉണ്ടാകില്ല. എല്ലാ പരീക്ഷകളും മാർച്ച് 13 മുതൽ 30 വരെയായിരിക്കും നടക്കുക.
മുസ്‍ലിം കലണ്ടർ പ്രകാരമുള്ള സ്‌കൂളുകളിൽ വെള്ളിയാഴ്ച പരീക്ഷ ഇല്ലായിരുന്നു. അതിനും മാറ്റമുണ്ട്. ആ കുട്ടികളുടെ പരീക്ഷകളും വെള്ളിയാഴ്ച ഉണ്ടാകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ