
Perinthalmanna Radio
Date: 02-02-2023
താമരശ്ശേരി ചുരത്തിൽ നിർത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾക്ക് യൂസർഫീസ് ഏർപ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടി.
യൂസർഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തീരുമാനത്തിൽനിന്ന് പിൻമാറണമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം)എക്സിക്യുട്ടീവ് എൻജിനിയർ കെ. വിനയരാജ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് വ്യൂപോയന്റുകൾ ഉൾപ്പെടെ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളിൽ വാഹനമൊന്നിന് ഇരുപതുരൂപ ഈടാക്കുന്ന നടപടി നിർത്തിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
