
Perinthalmanna Radio
Date: 27-06-2023
പെരിന്തൽമണ്ണ: തക്കാളിയുടെ വില കുത്തനെ ഉയർന്നു. ഇന്ന് പ്രാദേശിക മാർക്കറ്റിൽ 78 രൂപയാണ് വില. രണ്ടാഴ്ച മുമ്പാണ് തക്കാളി വില ഉയർന്നു തുടങ്ങിയത്. 12 രൂപയുണ്ടായിരുന്ന തക്കാളിക്ക് ദിനം പ്രതിയെന്നോണമാണ് വില ഉയരുന്നത്. മൂന്ന് ദിവസം മുമ്പ് 60 രൂപയായിരുന്നു വില.
ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. ഇതര സംസ്ഥാനത്തെ മഴയാണ് പ്രധാന പ്രശ്നം. കനത്ത മഴയാണ് തമിഴ്‌നാട്ടിൽ. ഉത്പാദനം കുറഞ്ഞതും വില വർധനക്കിടയാക്കിയിട്ടുണ്ട്. മറ്റ് പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ടെങ്കിലും തക്കാളി വിലയാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.
രണ്ട് വർഷം മുമ്പും തക്കാളിയുടെ വില ഇത്തരത്തിൽ ഉയർന്ന് നൂറ് രൂപ വരെ എത്തിയിരുന്നു. ബലിപെരുന്നാൾ അടുത്തിരിക്കെ വില ഉയർന്നത് ആഘോഷത്തെ സാരമായി ബാധിക്കും. അതേസമയം, രണ്ടാഴ്ചയായി വില ഉയർന്ന് തുടങ്ങിയിട്ടും നേരിടാൻ ബദൽ മാർഗങ്ങളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
