Perinthalmanna Radio
Date: 20-07-2023
ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റ് യാത്രക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി പ്ലാറ്റ്ഫോമുകളിൽ ഐആർസിടിസി പ്രത്യേക കൗണ്ടറുകൾ തുറക്കും. 20 രൂപയ്ക്കു പൂരി–ബജി–അച്ചാർ കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും (ഊണ്, ചോലെ–ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും) 3 രൂപയ്ക്ക് 200 മില്ലിലീറ്റർ വെള്ളവും കിട്ടും.
പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംക്‌ഷനിലും കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താകും കൗണ്ടർ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ