Perinthalmanna Radio
Date: 25-04-2023
സംസ്ഥാനത്തെ റെയില്‍വേ പാളത്തിലൂടെ കുതിച്ച് പായാനൊരുങ്ങി വന്ദേഭാരത് എക്സ്പ്രസ്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശും. ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നു പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് എക്സ്പ്രസിലെ മുഴുവൻ സീറ്റുകളിലേക്കും സുവനീർ യാത്രാ പാസുകൾ വിതരണം ചെയ്തു. 16 കംപാർട്മെന്റുകളിലായി ആകെ 1128 സീറ്റുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ, മാധ്യമ പ്രവർത്തകർ, 160 ബിജെപി പ്രവർത്തകർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, വിഐപികൾ, റെയിൽവേ ഉദ്യോഗസ്ഥർ, പതിവായി ട്രെയിൻ യാത്ര നടത്തുന്ന റെയിൽ ആരാധകരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ തുടങ്ങിയവരാണിത്. . പതിവ് സ്റ്റോപ്പുകള്‍ക്ക് പുറമേ കായംകുളം , ചെങ്ങന്നൂര്‍ , തിരുവല്ല , ചാലക്കുടി , തിരൂര്‍ , തലശേരി , പയ്യന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ കൂടി ഉദ്ഘാടന സ്പെഷല്‍ നിര്‍ത്തും. പതിവു സര്‍വീസ് 26 ന് കാസര്‍കോട്ടു നിന്നും 28 ന് തിരുവന്തപുരത്തു നിന്നും ആരംഭിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ