
Perinthalmanna Radio
Date: 21-02-2023
മലപ്പുറം: വാട്ടർ ചാർജ് മൂന്നിരട്ടിവരെ വർധിപ്പിക്കാൻ ജലഅതോറിറ്റി തീരുമാനിച്ചതോടെ തദ്ദേശസ്ഥാപനങ്ങൾ പൊതുടാപ്പുകളുടെ എണ്ണം കുറക്കാനൊരുങ്ങുന്നു. ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളും പല കാരണങ്ങളാൽ പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ നേരത്തേ നടപടി തുടങ്ങിയിരുന്നു. ചില സ്ഥാപനങ്ങൾ ഇതു നടപ്പാക്കുകയും ചെയ്തു.
നിരക്ക് വർധന കൂടി വന്നതോടെ ടാപ്പുകൾ ഒഴിവാക്കുന്ന തിനുള്ള നടപടികൾ വേഗത്തിലാക്കി. എന്നാൽ, മറ്റു ജലസ്രോതസ്സുകൾ ഇല്ലാത്ത പ്രദേശങ്ങളിലെ ടാപ്പുകൾ നിലനിർത്താനാണു തീരുമാനം. ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ പ്രകാരം വീടുകളിലേക്കു നേരിട്ട് ശുദ്ധ ജലമെത്തിയതിനാൽ പല പഞ്ചായത്തുകളിലും നേരത്തേ പൊതു ടാപ്പുകൾ പൂർണമായി ഒഴിവാക്കിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
