
Perinthalmanna Radio
Date: 16-05-2023
മഴമാറിയതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും ഉയരുന്നു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍സ്യസ് വരെ ഉയരാം. കോട്ടയം , ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 വരെയും കണ്ണൂര്‍, മലപ്പുറം തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് വരെയും താപനില അനുഭവപ്പെടും. അന്തരീക്ഷ ഈര്‍പ്പം കൂടുതലാണ്. ഇതിനാല്‍ അനുഭവവേദ്യമാകുന്ന ചൂടിന്‍റെ താപ ഇന്‍ഡക്സ് വീണ്ടും ഉയരും. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
