അതിതീവ്ര  ന്യൂനമർദ്ദം ഇന്ന്  അറബിക്കടലിലെത്തും; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ

Share to

കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30ന് അതിശക്തമായ മഴയ്ക്കും സെപ്റ്റംബർ ഒന്ന് വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *