
Perinthalmanna Radio
Date: 16-11-2022
പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളെ വരവേൽക്കാനൊരുങ്ങി പെരിന്തൽമണ്ണ നഗരസഭ. ക്ലബ്ബുകളുടെ കൂട്ടായ്മയായ യുവമിത്രയും നഗരസഭയും സംയുക്തമായി ലോകകപ്പിനെ വരവേറ്റ് ബുധനാഴ്ച വിളംബര ഘോഷയാത്ര നടത്തും. വൈകീട്ട് അഞ്ചിന് പെരിന്തൽമണ്ണ നഗരസഭാ ഓഫീസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്രയിൽ ക്ലബ്ബ് പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ, ഫുട്‌ബോൾ ആരാധകർ തുടങ്ങിയവർ അണിനിരക്കും.