ഫുട്ബോൾ മാമാങ്കത്തിന് ഇനി അഞ്ചു നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ

Share to

Perinthalmanna Radio
Date: 15-11-2022

പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ അഞ്ചു നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും ചുവരുകളിലും മതിലുകളിലും മരത്തിലും നിറം നൽകിയും കൊടി തോരണങ്ങൾ കെട്ടിയുമാണ് ആരാധകർ ലോകകപ്പിനെ വരവേൽക്കുന്നത്. അർജന്റീനക്കും ബ്രസിലിനും തന്നെയാണ് ആരാധകർ കൂടുതൽ, ജർമനി, സ്പെയിൻ, പോർചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബെൻജിയം ടീമുകൾക്കും ആരാധകരുണ്ട്. ഫ്ലക്സ് ബോർഡുകളുടെയും കട്ടൗട്ടുകളുടെയും നീളവും വീതിയും ഉയരവും തുടങ്ങി ഡയലോഗുകളിൽ വരെ മത്സരമുണ്ട്. ലോകകപ്പ് ആവേശം പകർന്ന് പ്രവചന മത്സരങ്ങൾ തുടങ്ങി കഴിഞ്ഞു. ആരാധകരുടെ നേതൃത്വത്തിൽ റാലികൾക്കായുള്ള അണിയറ പ്രവർത്തനങ്ങളും സൗഹൃദ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ഒപ്പം ഒരുമിച്ചിരുന്ന് വലിയ സ്ക്രീനിൽകളി കാണാനുള്ള സജ്ജീകരണങ്ങളും മിക്കയിടങ്ങളിലും നടക്കുന്നുണ്ട്. ചിലരൊക്കെ നേരിട്ട് മത്സരം കാണാൻ ഖത്തറിലേക്കും തിരിക്കുന്നുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *