
Perinthalmanna Radio
Date: 12-11-2022
മേലാറ്റൂർ: കാഴ്ചപരിമിതിയെ അതിജീവിച്ച പ്ലസ്ടു വിദ്യാർഥിനി ടി.കെ. ഫാത്തിമ അൻഷിക്ക് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം.
വെള്ളിയാഴ്ച വൈകീട്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ പൂർണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂർണ എ പ്ലസ് വിജയം നേടി ചരിത്രം കുറിച്ച അൻഷി സംസ്ഥാന സർക്കാരിന്റെ പ്രഥമ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരജേത്രികൂടിയാണ്.
അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളിൽ പങ്കാളിയായതുമാണ് അൻഷിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൾബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ അൻഷി മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/GaunXvZLI6P0gHd9aoQNvx
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ