തേലക്കാട് പച്ചീരി പാറയിൽ റോഡരികിലെ വൻമരം പൊട്ടി വീണു

Share to

Perinthalmanna Radio
Date: 13-11-2022

വെട്ടത്തൂർ: പെരിന്തൽമണ്ണ – അലനല്ലൂർ പാതയിൽ തേലക്കാട് പച്ചീരി പാറയിൽ റോഡരികിൽ അപകട ഭീഷണിയായിരുന്ന വന്മരം പൊട്ടി വീണു. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു, വൈദ്യുത ബന്ധവും പൂർണ്ണമായും തടസ്സപെട്ടു. രാത്രി സമയം ആയതിനാലും വാഹന യാത്രക്കാർ ഇല്ലാത്തതിന്നാലും വലിയ അപകടം ഒഴിവായി. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ട്രോമ കെയർ പ്രവർത്തകരും സ്ഥലതെത്തി മരം മുറിച്ചു മാറ്റി തുടങ്ങി. ഇതു വഴിയുള്ള ഗതാഗതം ഇപ്പോൾ പൂർണ്ണമായും തടസ്സപെട്ടിരിക്കുകയാണ്.

Share to

Leave a Reply

Your email address will not be published. Required fields are marked *