Perinthalmanna Radio
Date: 12-11-2022
പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കായി ഒരവസരം കൂടി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനും സ്‌കൂൾ മാറ്റത്തിനും വിഷയ കോമ്പിനേഷൻ മാറ്റത്തിനുമായി വകുപ്പിലേക്ക് അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് 15 വരെ പ്രവേശന നടപടി പൂർത്തിയാക്കാനുള്ള അവസരം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്‌കൂൾ പ്രിൻസിപ്പൽ നൽകുന്ന വേക്കൻസി റിപ്പോർട്ടും നിരാക്ഷേപ പത്രവുമായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. പ്രോസ്പെക്ടസ് ഷെഡ്യൂൾ പ്രകാരമുള്ള പ്രവേശന നടപടി ഒക്‌ടോബർ 10ന് പൂർത്തിയാക്കിയിരുന്നു.