
Perinthalmanna Radio
Date: 05-11-2022
പെരിന്തൽമണ്ണ: പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി . നിയമത്തോടുള്ള ആദരവ്, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്ത് നിൽപ് എന്നിവ വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന പൗരൻമാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള രണ്ടു വർഷത്തെ പരിശീലന പരിപാടി ഉൾകൊള്ളുന്നതാണ് സ്റ്റുഡന്റ് പോലീസ് കാഡേറ്റ് പദ്ധതി. പെരിന്തൽമണ്ണ, പുലാമന്തോൾ സ്കൂളുകളിൽ നിന്നായി 96 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട് പരേഡിൽ അണി നിരന്നത്. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി സല്യൂട്ട് സ്വീകരിച്ചു.
