കഴുത്തിൽ കമ്പി കുരുങ്ങിയ മുറിവുമായി അലയുന്ന തെരുവു നായയെ രക്ഷപ്പെടുത്തി

Share to

Perinthalmanna Radio
Date: 25-01-2024

പെരിന്തൽമണ്ണ : ഒടുവിൽ കേട്ടറിഞ്ഞ് അവരെത്തി. മാസങ്ങളായി സഹിച്ചു കൊണ്ടിരുന്ന വേദനയ്ക്ക് അറുതിയായി. കഴുത്തിൽ കമ്പി കുരുങ്ങിയ മുറിവുമായി അലയുന്ന തെരുവു നായയെയാണ് രക്ഷിച്ചത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാച്ചിക്കോ അനിമൽ റെസ്‌ക്യൂവിന്റെ പ്രവർത്തകൻ പ്രജീഷും പ്രദേശവാസികളായ രാഹുലും അഖിലും ചേർന്നാണ് ബുധനാഴ്ച രാവിലെ നായയെ പിടികൂടിയത്. വല ഉപയോഗിച്ച് നായയെ പിടിച്ചശേഷം കഴുത്തിലെ കമ്പി മുറിച്ചു മാറ്റുകയായിരുന്നു. മുറിവിൽ മരുന്നും വെച്ചുനൽകി. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിലെ നടപ്പാതയ്ക്ക് സമീപം അലയുന്ന നായയുടെ ചിത്രം സഹിതമുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് കോഴിക്കോടുനിന്ന് പ്രജീഷ് എത്തിയത്. മാസങ്ങളായി നായയെ നടപ്പാതയുടെ സമീപ പ്രദേശങ്ങളിലായി കാണാൻ തുടങ്ങിയിട്ട്. എന്നാൽ നായ ആക്രമിക്കുമെന്ന് ഭയന്ന് ആരും രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചിരുന്നില്ല. വാർത്തയായതോടെ ട്രോമാകെയർ പ്രവർത്തകരും നായക്കായി തിരച്ചിൽ നടത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *