വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

Share to



Perinthalmanna Radio
Date: 13-06-2025

വടക്കൻ കേരളത്തിൽ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതൽ 16 വരെ വിവിധ ജില്ലകൾക്ക് റെഡ് അലേർട്ട് നൽകി. വെള്ളിയാഴ്ച നാലു വടക്കൻ ജില്ലകൾക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളുമായി അതിർത്തിപങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതൽ വെള്ളമെത്താൻ ഇതിടയാക്കും.

🚨റെഡ് അലേർട്ട്  (അതിതീവ്രമഴ)

• 14-കണ്ണൂർ, കാസർകോട്

• 15-മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

• 16-മലപ്പുറം, കോഴിക്കോട്, വയനാട്

🟠• ഓറഞ്ച്  അലേർട്ട്  (തീവ്രമഴ)

• 13-കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

• 14-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

• 15-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്

• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *