
Perinthalmanna Radio
Date: 01-01-2026
അങ്ങാടിപ്പുറം: ഏറാന്തോട് തോട്ടില്‍ നിന്ന് ഉയരുന്ന രൂക്ഷഗന്ധത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.
കൃഷിയാവശ്യത്തിന് ജലം സംഭരിക്കാൻ കെട്ടിയ തടയണയിലേക്ക് പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നതാണ് അസഹനീയമായ ദുർഗന്ധത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ചയായി തോട്ടിലെ വെള്ളത്തിന് അസഹനീയമായ ഗന്ധമാണ്. രൂക്ഷഗന്ധമൂലം വീടിന് പുറത്തിറങ്ങാനോ ജനലോ വാതിലോ തുറന്നിടാനും കഴിയാതെ നാട്ടുകാർ പ്രയാസത്തിലാണ്. വർഷംതോറും കൃഷിയാവശ്യത്തിന് ജലം സംഭരിക്കാൻ തടയണ കെട്ടാറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ ദുർഗന്ധം വമിക്കുന്നത് ഇതാദ്യമാണെന്ന് പ്രദേശത്തുകാർ പറയുന്നു. തോട്ടിലെ ജലം മലിനമായതോടെ സമീപത്തെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമാകുമെന്ന് പ്രദേശത്തുകാർക്ക് ആശങ്കയുണ്ട്. തോട്ടിലൂടെ മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
