പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ച തുടങ്ങി

Share to

Perinthalmanna Radio
Date: 01-02-2024

അങ്ങാടിപ്പുറം: അഞ്ച് ദിവസത്തെ പുത്തനങ്ങാടി ശുഹദാ ആണ്ടുനേർച്ചയ്‌ക്കും അനുസ്‌‌മരണ സമ്മേളനത്തിനും തുടക്കമായി. ശുഹദാ മഖാം സിയാറത്തിന് കെകെസിഎം തങ്ങൾ വഴിപ്പാറ നേതൃത്വം നൽകി. പ്രസിഡന്റ് കൊണ്ടേരിതൊടി മുഹമ്മദ് ഹാജി പതാക ഉയർത്തി.

അനുസ്‌മരണ സമ്മേളനം സമസ്‌ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാസി വി.കുഞ്ഞുട്ടി മുസല്യാർ ആധ്യക്ഷ്യം വഹിച്ചു.

ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തി. ഇന്ന് ന‌ടക്കുന്ന അനുസ്‌മരണ സമ്മേളനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശുഹദാ കോളജ് പ്രിൻസിപ്പൽ മുഹമ്മദ് ജാഫർ ബാഖവി ആധ്യക്ഷ്യം വഹിക്കും. മറ്റന്നാൾ നടക്കുന്ന മതപ്രഭാഷണ പരമ്പര ഡോ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടനം ചെയ്യും. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ആധ്യക്ഷ്യം വഹിക്കും. സമാപന ദിനമായ ഞായറാഴ്ച മഖാമിൽ നടക്കുന്ന ഖത്തം ദുആക്ക് തെയ്യോട്ടുചിറ ഖാസി ഷുക്കൂർ മദനി നേതൃത്വം നൽകും. അന്ന ദാനത്തോടെയാണ് സമാപനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *