പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ശൗചാലയം പൂട്ടിയിട്ട നിലയിൽ

Share to

Perinthalmanna Radio
Date: 01-02-2025

പെരിന്തൽമണ്ണ555: ആതുരാലയങ്ങളുടl നഗരമായ പെരിന്തൽമണ്ണയിൽ സർക്കാർ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും സർജിക്കൽ വാർഡിലും രോഗികൾക്കായി നിർമിച്ച ശൗചാലയങ്ങൾ മാസത്തിൽ ഏറെയായി പൂട്ടിയിട്ട നിലയിൽ. ഇതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ ഏറെ ബുദ്ധി മുട്ടുകയാണ്. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്ത് ആർക്കും എപ്പോഴും ആശ്രയിക്കാനാവും വിധം നഗരത്തിൽ തന്നെയുള്ള സർക്കാർ ആശുപത്രിയിലാണ് ഈ ഗതികേട്. ജില്ലയ്ക്ക് പുറമെ പാലക്കാട് ജില്ലയിൽ നിന്നുള്ളവർ അടക്കം ചികിത്സ തേടി എത്തുന്ന ജില്ലാlll ആശുപത്രിയിൽ ദിവസം ശരാശരി 1500ലേറെ രോഗികൾ ഒ.പിയിൽ ചികിത്സ തേടി എത്തുന്നുണ്ട്.

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ ഇവിടെ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ പുറത്തിറങ്ങി ആശുപത്രിയുടെ പിറകിൽ മോർച്ചറിക്ക് സമീപമുള്ള ടോയ്ലറ്റിൽ എത്തി വേണം കാര്യം നിർവഹിക്കാൻ. അത്യാഹിത വിഭാഗം രാത്രിയിലും പ്രവർത്തിക്കുന്നതാണ്. എന്നാൽ രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ പ്രാഥമിക ആവശ്യം നിറവേറ്റാൻ വെളിച്ചമില്ലാത്ത ഈ ഭാഗത്ത് കൂടി മോർച്ചറിക്ക് അടുത്ത ടോയ്‌ലറ്റിൽ എത്താൻ സാഹസപ്പെടുകയാണ്. വെളിച്ചമില്ലാത്ത ഈ ഭാഗത്ത് കൂടി രോഗികളെയും കൂട്ടി നടന്നു പോകുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി രോഗികളുടെ സഹായികൾ പറയുന്നു.

അറ്റകുറ്റപ്പണികൾക്ക് വേണ്ടി മാസങ്ങൾക്ക് മുമ്പാണ് ടോയ്ലറ്റുകൾ അടച്ചിട്ടതെന്നാണ് രോഗികൾ പറയുന്നത്. എന്നാൽ പിന്നീട് ടോയ്ലറ്റുകൾ ശരിയാക്കിയില്ല. താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയായി ഉയർത്തി ഒരു പതിറ്റാണ്ടിലേറെ ആയിട്ടും ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുല പെടുത്തുന്നതിലുള്ള അനാസ്ഥ നില നിൽക്കുകയാണ്. നിരന്തരം രോഗികൾ എത്തുന്ന അത്യാഹിത വിഭാഗത്തിലെ ടോയ്ലറ്റെങ്കിലും എത്രയും പെട്ടെന്ന് ശരിയാക്കണം എന്നാണ് രോഗികളുടെയും രോഗികളുടെ കൂട്ടിരിപ്പുകാരുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *