
Perinthalmanna Radio
Date: 01-02-2026
പെരിന്തൽമണ്ണ: വളപുരം കെ.പി കുളമ്പ് പുഞ്ചക്കുഴി പാട ശേഖരത്തിലേക്ക് വെള്ളം സംഭരിക്കുന്ന ചിറ തകർന്നത് നെൽ കർഷകർക്ക് വൻ തിരിച്ചടിയായി. ചിറയുടെ താഴെ ഏക്കർകണക്കിന് നെൽ കൃഷിയിടത്തിലാണ് വെള്ളം ലഭിക്കാതാകുക.
അടുത്ത കൃഷി സീസണിൽ വെള്ളം ലഭിക്കാതെ എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിലാണ് കർഷകർ. 75 വർഷം പഴക്കമുള്ള ചിറയാണ് തകർന്നത്. കൃഷിക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ്റ് സുധ പൊട്ടിപ്പാറ, വൈസ് പ്രസിഡന്റ് ഹസിബ്, കൃഷി ഓഫിസർ സുഹാന എന്നിവർ സ്ഥലം സന്ദർശിച്ചു. ചിറ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കാമെന്ന് അധികൃതർ ഉറപ്പു നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
