ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം; സമ്മിശ്ര പ്രതികരണവുമായി ആദ്യപരീക്ഷ

Share to

Perinthalmanna Radio
Date: 01-03-2024

ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിച്ചു. 2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് ആദ്യ പരീക്ഷ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നുയരുന്നത്. ചോദ്യങ്ങളെല്ലാം ലളിതമായിരുന്നു എന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും പറയുമ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പരീക്ഷ കഠിനം തന്നെയാണ്. 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 4,41,213 ആണ്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലായി ആകെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി പരീക്ഷ 26നാണ് അവസാനിക്കുക. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യ നിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ
ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്.
പ്രായോഗിക പരീക്ഷാ സ്‌കോർ എൻട്രി അന്തിമഘട്ടത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *