തിരുമാന്ധാംകുന്നിൽ പൂരപ്പന്തലിന് കാൽനാട്ടി; പൂരം പുറപ്പാട് ഏപ്രിൽ മൂന്നിന്

Share to

Perinthalmanna Radio
Date: 01-03-2025

അങ്ങാടിപ്പുറം : ഏപ്രിൽ മൂന്നിന് തുടങ്ങുന്ന തിരുമാന്ധാംകുന്ന് പൂരത്തിന് മുന്നോടിയായി പൂരപ്പന്തലിനുള്ള കാൽനാട്ടൽ നടന്നു. രാവിലെ പന്തീരടിപൂജയ്ക്ക്ശേഷം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കിഴക്കേ നടയിൽനടന്ന പ്രത്യേക പൂജയ്ക്കുശേഷമാണ് കാൽനാട്ടിയത്. കിഴക്കെ തിരുമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്.

ട്രസ്റ്റി പ്രതിനിധികൾ, ദേവസ്വം എക്സി.ഓഫീസർ എം. വേണുഗോപാൽ, അസി. മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ മൂന്നിനാണ് പൂരം പുറപ്പാട്. ഏപ്രിൽ 13-ന് 11-ാം പൂരത്തിനാണ് സമാപനം. മാർച്ച് 25 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ദ്രവ്യകലശം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *